ന്യൂഡല്‍ഹി: ഹനുമാന് ജയന്തി ആഘോഷത്തിനിടെ ജഹാംഗീര്‍പുരിയില്‍ ഘോഷയാത്രയ്ക്ക് നേരെ അക്രമണമുണ്ടായതിന് പിന്നാലെ, മേഖലയില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാവുക. കോര്പ്പറേഷന് അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന്റെ ഭാഗമായി 400 പൊലീസ് ഉദ്യോഗസ്ഥരെ വിട്ടു നല്കാന് ഡല്‍ഹി പൊലീസിനോട് കോര്പ്പറേഷന് ആവശ്യപ്പെട്ടു.
ഇവിടെ റോഹിങ്ക്യൻ, ബംഗ്ലാദേശി അനധികൃത കുടിയേറ്റങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളിലും, ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണങ്ങളിലും റോഹിങ്ക്യൻ, ബംഗ്ലാദേശി സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ, ഈ സ്ഥലത്തുള്ള സ്വദേശി കച്ചവടക്കാർക്ക് നേരെ ഇവരുടെ അക്രമങ്ങളിൽ നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്. ഇതുവഴി പോകുന്ന സ്ത്രീകൾക്ക് നേരെയും ഇവർ ആക്രമണം അഴിച്ചു വിട്ടിട്ടുള്ളതായി പരാതികൾ ഉണ്ട്.
അതേസമയം, രാവിലെ ഒമ്പതര മുതലാണ് ഒഴിപ്പിക്കല്‍ ആരംഭിക്കുക. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, വര്‍ക്ക്സ് ആന്‍ഡ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ആരോഗ്യ വകുപ്പ്, വെറ്റിനറി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരിക്കും നടപടികളെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, ഒഴിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് മേയറോട് ആവശ്യപ്പെട്ടിരുന്നു. ഹനുമാന് ജയന്തിയോട് അനുബന്ധിച്ച് ആക്രമണം നടത്തിയവര്‍ക്ക് എഎപി എംഎല്‍എയുടേയും കൗണ്‍സിലറുടേയും പിന്തുണ ലഭിച്ചിരുന്നുവെന്നും ബിജെപി ആരോപിച്ചു.
Post Your Comments