Latest NewsIndia

അതിവേഗ പാതയ്ക്കെതിരെ തമിഴ്നാട്ടിൽ സമരവുമായി സിപിഎം

സിപിഎമ്മിന്റെ എതിർപ്പ് അവഗണിച്ച് , തമിഴ്നാട്ടിൽ അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം ആരംഭിക്കുമെന്ന് ഡിഎംകെ സർക്കാർ

കോയമ്പത്തൂർ : കേരളത്തിൽ കനത്ത പ്രതിഷേധങ്ങൾക്കിടെ, വീടുകളും കൃഷി ഭൂമിയും അടക്കം ഒഴിപ്പിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, തമിഴ്നാട്ടിൽ ആറുവരി അതിവേഗപാത പദ്ധതിക്കെതിരെ സിപിഎം സമരത്തിൽ.

കോയമ്പത്തൂർ–കരൂർ എക്സ്പ്രസ് വേ സ്ഥാപിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ പദ്ധതിക്കെതിരെ ഫെഡറേഷൻ ഓഫ് കോയമ്പത്തൂർ റീജനൽ ഫാർമേഴ്സ് നടത്തിയ സമരം സിപിഎം നേതാവ് പി.ആർ.നടരാജൻ എംപിയാണ് ഉദ്ഘാടനം ചെയ്തത്.

പദ്ധതിക്കായി 3,000 ഏക്കർ കൃഷിഭൂമി നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിലവിലെ പാത ആവശ്യമുള്ള ഭാഗങ്ങളിൽ മേൽപാലങ്ങൾ നിർമിച്ചു വീതികൂട്ടിയാൽ മതിയെന്നും എംപി പറഞ്ഞു.

എന്നാൽ, സിപിഎമ്മിന്റെ എതിർപ്പ് അവഗണിച്ച്, തമിഴ്നാട്ടിൽ അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം ആരംഭിക്കുമെന്ന് ഡിഎംകെ സർക്കാർ നിയമസഭയിൽ പ്രസ്താവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button