ThiruvananthapuramNattuvarthaLatest NewsKeralaNews

സിഗററ്റ് വലി ചോദ്യം ചെയ്തു: സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് പരിക്ക്

വീടിനു സമീപം നിന്ന് ക‍ഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചുവെന്നാണ് അനിൽകുമാർ നൽകിയ പരാതി

തിരുവനന്തപുരം: സിഗററ്റ് വലി ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം. പാങ്ങപ്പാറയിലാണ് സംഭവം. പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനെയാണ് ഉച്ചയ്ക്ക് അഞ്ചംഗ സംഘം ആക്രമിച്ചത്.

Also Read : പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്‍കുന്ന ഫണ്ടുകള്‍ പിണറായി സർക്കാർ വകമാറ്റുന്നു: കെ സുരേന്ദ്രൻ

വീടിനു സമീപം നിന്ന് ക‍ഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചുവെന്നാണ് അനിൽകുമാർ നൽകിയ പരാതി. ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന് തിരിച്ചറിഞ്ഞതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും ഉടൻതന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button