ജഹാംഗീർപുരി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ ബിജെപി പ്രാദേശിക പാർട്ടി പ്രവർത്തകനെ വെടിവെച്ച് കൊന്നു. ബുധനാഴ്ച രാത്രിയാണ് ബിജെപി നേതാവായ ജീതു ചൗധരി(40)യെ വീടിന് സമീപത്തുവെച്ച് നാല് പേർ ചേർന്ന് വെടിവെച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അതേസമയം, ജഹാംഗീർപുരിയിൽ പൊളിക്കൽ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് കയ്യേറ്റ വിരുദ്ധ സമരം അവസാനിച്ചു. പ്രദേശത്ത് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് കയ്യേറ്റങ്ങൾ പൊളിക്കാൻ നീക്കം നടത്തിയത്. ബുധനാഴ്ച രാവിലെ മുതൽ നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു.
Post Your Comments