ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇളരാജയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തത്, അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തി’: മാപ്പുപറയണമെന്ന് ഭീം ആര്‍മി

ഇളയരാജ പ്രസ്താവന പിന്‍വലിക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഭീം ആര്‍മി കേരള ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു

തിരുവനന്തപുരം : ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീതജ്ഞന്‍ ഇളയരാജ നടത്തിയിരിക്കുന്നതെന്ന് ഭീം ആര്‍മി കേരള.

ഇളയരാജ പ്രസ്താവന പിന്‍വലിക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഭീം ആര്‍മി കേരള ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നുണകൾ, അപര വിദ്വേഷങ്ങൾ, വ്യാജ ബിരുദം,ഭരണഘടനാ വിരുദ്ധമായ നയങ്ങൾ, വിഡ്ഢിത്തരങ്ങൾ കൊണ്ടുമൊക്കെ കുപ്രസിദ്ധമായ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമമാണ് സംഗീത സംവിധായകൻ ഇളയരാജ നടത്തിയിരിക്കുന്നത്.

Also Read : നീലച്ചിത്രത്തിലെ നായിക ഭാര്യയെന്ന് സംശയം: യുവതിയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

ഈ രാജ്യത്ത് സംഭവിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ അപകടമായി ബാബാ സഹേബ് ചൂണ്ടി കാണിച്ചിരിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര നിർമിതിയാണ്. അതേ ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയും ഇവർ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറും. അംബേദ്കർ മുന്നോട്ട് വെച്ച ആധുനിക ജനാതിപത്യത്തെയും സാമൂഹിക നീതിയെയും അപ്പാടെ അട്ടിമറിക്കുകയും രാജ്യത്തെ പട്ടിണിയിലേക്കും വംശഹത്യകളിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയെ ഡോ. ബി ആർ അംബേദ്കറുമായി ഉപമിച്ച ഇളയരാജയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതും രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാ സമ്പന്നനും ജനാതിപത്യവാദിയുമായ ഡോ.ബി ആർ അംബേദ്കറോട് കാണിച്ച അനീതിയുമാണ്. ആയതിനാൽ ഇളയരാജ ഈ പ്രസ്താവന പിൻവലിക്കണം എന്നും ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം എന്നും ഭീം ആർമി കേരള ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button