KozhikodeLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

ഓർക്കാട്ടേരി സ്വദേശികളായ രാമത്ത് വിഷ്ണു(21), പുനത്തിൽ സൂരജ് (25)എന്നിവരെയാണ് പൊലീസ് പിടികൂടിയത്

വടകര: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ഓർക്കാട്ടേരി സ്വദേശികളായ രാമത്ത് വിഷ്ണു(21), പുനത്തിൽ സൂരജ് (25)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടകര എസ്.ഐമാരായ എം. നിജേഷും അഫ്സലും സംഘവും ചേർന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

വടകര റെയിൽവേ സ്‌റ്റേഷന് സമീപം റെയിൽവേ ക്വാർട്ടേഴ്സ് റോഡിൽ വെച്ചാണ് എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.

Read Also : പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ സർക്കാർ അനുമതി വേണം: നിർദേശം നൽകി മഹാരാഷ്ട്രയിലെ മുസ്ലിം സംഘടന

പട്രോളിങ്ങിനിടെ സംശയം തോന്നിയ ഇവരുടെ ബൈക്ക് പരിശോധിച്ചതിൽ 10 ഗ്രാം കഞ്ചാവ് കിട്ടിയതിനെ തുടർന്ന്, വടകര തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ ദേഹപരിശോധനയിൽ വിഷ്ണുവിന്റെ പാൻറ്സിന്റെ പോക്കറ്റിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എയും കണ്ടെത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button