Latest NewsNewsIndia

ഘോഷയാത്രകള്‍ പിന്നെ എവിടെയാണ് നടത്തേണ്ടത് പാകിസ്ഥാനിലോ, അഫ്​ഗാനിസ്ഥാനിലോ? വിമർശനവുമായി കേന്ദ്ര മന്ത്രി

ഹിന്ദുക്കള്‍ ഘോഷയാത്രയുമായി കടന്നു കയറി പ്രകോപനമുണ്ടാക്കരുതെന്ന് ഒവൈസി

പട്ന: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഘോഷയാത്രയുമായി കടന്നു കയറി ഹിന്ദുക്കള്‍ പ്രകോപനമുണ്ടാക്കരുതെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി ​ഗിരിരാജ് സിങ്. രാമനവമി ഘോഷയാത്രകള്‍ പാകിസ്ഥാനിലാണോ നടത്തേണ്ടതെന്നു അദ്ദേഹം ചോദിച്ചു.

read also: വീടിനകത്ത് വലിയ തീഗോളം, ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു : സംഭവം കേരളത്തില്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്ധാം മഠത്തിനു നേരെയുണ്ടായ ആക്രമണം അമ്പരപ്പിക്കുന്നതാണെന്നു ഗിരിരാജ് സിങ് പറഞ്ഞു. ഘോഷയാത്രകള്‍ പിന്നെ എവിടെയാണ് നടത്തേണ്ടത്. പാകിസ്ഥാനിലോ, അഫ്​ഗാനിസ്ഥാനിലോ, ബം​ഗ്ലാദേശിലോ നടത്താന്‍ സാധിക്കുമോ എന്ന് മന്ത്രി ചോദിച്ചു. മുഹറം ഘോഷയാത്രയുമായി ഹിന്ദുക്കള്‍ സഹകരിക്കാറുണ്ടല്ലോയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button