Latest NewsKeralaNews

വീടിനകത്ത് വലിയ തീഗോളം, ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു : സംഭവം കേരളത്തില്‍

തിരുവനന്തപുരം: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. ഒമ്പത് വയസുകാരനായ കുട്ടിക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്. തേരിവിള വീട്ടില്‍ സാംബശിവന്‍, മകന്‍ സുരേഷ്, മരുമകള്‍ സദാംബിക, ചെറുമകന്‍ അനീഷ്(9) എന്നിവര്‍ക്കാണ് കേള്‍വിത്തകരാറുണ്ടായത്. വലിയൊരു തീഗോളം വീട്ടില്‍ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

Read Also : സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണം: ബിജെപി

കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ടാണ് സംഭവം. തിങ്കളാഴ്ച രാത്രിയിലാണ് ഇടിമിന്നല്‍ ഉണ്ടായത്. ഇടിമിന്നലിനു ശേഷം വളര്‍ത്തു നായ പ്രതികരിക്കുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു. നായയുടെ കേള്‍വി നഷ്ടപ്പെട്ടതായാണ് സംശയം. വീടിന്റെ ജനാലച്ചില്ലുകള്‍ പൊട്ടി, ചുവരുകളില്‍ പലേടത്തും വിള്ളലുമുണ്ട്. വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയില്‍ കാഴ്ച മറയുകയും ഒന്നും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലുമായി എന്നാണ് കുടുംബം പറയുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വീട്ടുകാരാണ് പിന്നീട് ഇവര്‍ക്ക് തുണയായത്. തുടര്‍ന്ന്, ജനപ്രതിനിധികളെത്തി എല്ലാവരെയും വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കേള്‍വിക്കു തകരാര്‍ ഉള്ളതായി കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button