തിരുവനന്തപുരം: മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ കഞ്ചാവന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാൽ, കണ്ടെത്തിയത് മാരകായുധങ്ങളുടെ ഒരു ശേഖരം. കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു എന്നാണ് പൊലീസിന് കിട്ടിയ രഹസ്യ വിവരം. നൗഫൽ എന്ന 21 കാരനാണ് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ അംഗം. ഇയാൾക്കായാണ് ഇവിടെ ഇവർ പരിശോധന നടത്തിയത്.
എന്നാൽ, പരിശോധനയിൽ കണ്ടെത്തിയ മാരകായുധങ്ങൾ കണ്ടു പോലീസ് ഞെട്ടിപ്പോയി. 5 വടിവാളും, 5 കത്തിയും, ഒരു എയർ ഗണ്ണും ഉൾപ്പെടെയുള്ള മാരകായുധങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഒപ്പം 20 ഗ്രാം കഞ്ചാവും കണ്ടെത്തി. വിദ്യാർത്ഥികൾക്ക് കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ അംഗമാണ് നൗഫൽ എന്നാണ് പോലീസ് പറയുന്നത്.
മംഗലപുരം പരിധിയിൽ ചില ഗുണ്ടാസംഘങ്ങൾ മയക്കുമരുന്ന് വിൽക്കുന്ന പ്രവൃത്തിയിലേർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. നൗഫൽ ഇതിനു മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്രയധികം ആയുധങ്ങൾ എന്തിനു സൂക്ഷിച്ചു എന്നാണ് ഇപ്പോൾ പോലീസിന്റെ അന്വേഷണം.
Post Your Comments