കണ്ണൂർ: മലപ്പുറത്ത് നിന്നും വന്ന വാഹനം തൃശ്ശൂരിൽ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദികൾക്ക് ആയുധങ്ങളുമായി എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നതാണ് സംസ്ഥാനത്തെ അവസ്ഥയെന്നും അപകടം പറ്റിയില്ലായിരുന്നെങ്കിൽ ആയുധങ്ങൾ പൊലീസിന് തൊടാൻ പോലും കിട്ടില്ലായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാർ പോപ്പുലർ ഫ്രണ്ടുകാരന്റേതായത് യാദൃശ്ചികമല്ലെന്നും സംഗതി വിവാദമായതിനെ തുടർന്ന്, കാർ വാടകയ്ക്കെടുത്തതാണെന്ന പച്ചക്കള്ളമാണ് സിപിഎം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ തൊഴിലാളി യൂണിയനുള്ള സിപിഎം, മുതലാളിമാരുടെ ആഡംബര കാർ എങ്ങനെയാണ് വാടകയ്ക്കെടുക്കുകയെന്ന് വ്യക്തമാക്കണമെന്നും സിപിഎമ്മിന്റെ പല ഉന്നതരും പോപ്പുലർ ഫ്രണ്ടുകാരന്റെ ഈ കാർ ഉപയോഗിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
കേസില്‍പ്പെടുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കായി സൗജന്യ നിയമ സഹായ സമിതി രൂപീകരിച്ച് കെപിസിസി
പോപ്പുലർ ഫ്രണ്ട്- സിപിഎം പരസ്യ സഖ്യമാണ് വരാൻ പോകുന്നതെന്നും സിപിഎം സൈന്താദ്ധികൻ കെഇഎൻ കുഞ്ഞമ്മദ് പോപ്പുലർ ഫ്രണ്ടിനെ ഇടതുപക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നത്, ഇവരുടെ ഐക്യം ശക്തമാവുന്നതിന്റെ ഉദാഹരണമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് മതഭീകരവാദ ശക്തികൾ അഴിഞ്ഞാടുമ്പോഴാണ് ഈ സഖ്യം വരുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments