തൃശൂര്‍: വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വാർത്ത വ്യാജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ് ഇത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
read also: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും
‘വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണം. മെക് സെവന്‍ ദേശവിരുദ്ധ ശക്തിയാണെങ്കില്‍ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ല. ആയിരത്തോളം യൂണിറ്റുകള്‍ ഉണ്ടാകുന്നതുവരെ കാത്തിരുന്നത് എന്തിനായിരുന്നു. കേരള പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം എവിടെയായിരുന്നുവെന്നും’ സുരേന്ദ്രന്‍ ചോദിച്ചു.
Post Your Comments