Kerala

ബി‌ജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും : നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ

പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സംസ്ഥാന സമിതിയുടെ വിശദീകരണം കേന്ദ്രനേതൃത്വം അംഗീകരിച്ചു

കൊച്ചി: ബി‌ജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ കേന്ദ്ര നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാനാണ് നിർദേശം.

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സുരേന്ദ്രൻ മാറി വി. മുരളീധരൻ സംസ്ഥാന പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സംസ്ഥാന സമിതിയുടെ വിശദീകരണം കേന്ദ്രനേതൃത്വം അംഗീകരിച്ചു.

വിമതനീക്കം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉടനുണ്ടാകും. അടുത്ത മാസം ഏഴിനും എട്ടിനും കൊച്ചിയിൽ ചേരുന്ന നേതൃയോഗം ഇക്കാര്യങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യും. നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button