
ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ച് ആര്‍ബിഐ. ബാങ്കുകളില്‍ കോവിഡ് വ്യാപനത്തിന് മുന്‍പുള്ള സമയക്രമം പുന:സ്ഥാപിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 18 മുതല്‍ നിലവില്‍ വന്നു. പുതുക്കിയ സമയക്രമീകരണം ബാങ്കുകള്‍ക്ക് മാത്രമല്ല, ഫോറെക്‌സ് മാര്‍ക്കറ്റ് പോലുള്ള ആര്‍ബിഐ നിയന്ത്രിക്കുന്ന സാമ്പത്തിക വിപണികള്‍ക്കും ബാധകമാണ്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ഗതാഗതത്തിനും ആള്‍ക്കൂട്ടത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പുള്ള ബാങ്കിങ് സമയത്തിലേക്കാണ് വീണ്ടും പുനക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 3.30 വരെയാണ് ഇനി ബാങ്കിങ് മേഖല പ്രവര്‍ത്തിക്കുക.
വ്യാപാരം ആരംഭിക്കുന്നതിന്റെ സമയവും അവസാനിക്കുന്ന സമയവും വ്യക്തമാക്കുന്ന ചാര്‍ട്ടും ആര്‍ബിഐ പുറത്തിറക്കി.
Post Your Comments