Latest NewsNewsInternational

മയക്കുമരുന്ന് വില്‍പ്പനയും കറുപ്പ് കൃഷിയും നിരോധിച്ച് താലിബാന്‍ ഭരണകൂടം: സാമ്പത്തിക തകര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്‍

കാബൂള്‍: അഫ്ഗാനിലെ പ്രധാനവരുമാനങ്ങളായ മയക്കുമരുന്നിന്റേയും കറുപ്പ് കൃഷിയുടേയും നിരോധനം സ്വയം ഏര്‍പ്പെടുത്തിയതോട താലിബാന്‍ കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്താനാകാതെ, ഗ്രാമീണ- നഗരമേഖയിലെ പദ്ധതികള്‍ക്കായി ഫ്രാന്‍സിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താലിബാന്‍. കറുപ്പിന്റെ കൃഷിയും വില്‍പ്പനയും വിപണനവും താലിബാന്‍ നിരോധിച്ചതോടെ, കറുപ്പ് കൃഷി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന കര്‍ഷകരുടെ നില വളരെ പരിതാപകരമാണ്.

Read Also : മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു: ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി പങ്കെടുക്കും

ആഗോളതലത്തിലെ നിരോധനവും നിയന്ത്രണങ്ങളും ഒരു വശത്ത് നിലനില്‍ക്കേയാണ് ഗ്രാമീണ മേഖലയുടെ നട്ടെല്ലായിരുന്ന കറുപ്പ് കൃഷി ഇസ്ലാംവിരുദ്ധമാണെന്ന് കാണിച്ച് താലിബാന്‍ നിരോധന ഉത്തരവ് കൊണ്ടുവന്നത്.

അതേസമയം, അഫ്ഗാനില്‍ മയക്കുമരുന്നുകളൊന്നും കൃഷി ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്ന നിയമം കര്‍ശനമാണെന്ന് താലിബാന്‍ വക്താക്കള്‍ പറഞ്ഞു. ഇതില്‍ വിവിധ തരം മദ്യങ്ങളും, ഹെറോയിനും, ഹാഷിഷും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുഹൈല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button