മുംബൈ: ഹര്‍ഭജന്‍ സിംഗിന് പിന്നാലെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നാണ് ശാസ്ത്രി പറയുന്നത്. ഇതുവരെ ഇന്ത്യന്‍ ജേഴ്‌സണിയാത്ത മാലിക്, പുതിയ സീസണിൽ 150 കിമീ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞിരുന്നു.
‘പ്രധാനമായും വേഗം കൊണ്ടാണ് യുവതാരം അത്ഭുതപ്പെടുത്തിയത്. നിരന്തരം 145-150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ കരുതലോടെ കൈകാര്യം ചെയ്യണം. അതിവേഗത്തില്‍ പന്തെറിയുന്ന കശ്മീര്‍ പേസര്‍, ഭാവി ഇന്ത്യന്‍ താരമാണ്’ ശാസ്ത്രിപറഞ്ഞു.
Read Also:- ജലദോഷം വേഗത്തിൽ മാറാൻ!
സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക് വേഗം കൊണ്ടാണ് ആദ്യം അമ്പരപ്പിച്ചത്. ഈ സീസണില്‍ 14.66 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തി. സണ്‍റൈസേഴ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന് കീഴിലാണ് ഉമ്രാന്‍ മാലിക്കിന്‍റെ പരിശീലനം. അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ഗംഭീര യോര്‍ക്കറില്‍ ഉമ്രാനെ സ്റ്റെയ്‌ന്‍ മത്സരത്തിനിടെ അഭിനന്ദിച്ചിരുന്നു.
Post Your Comments