Latest NewsUAENewsInternationalGulf

വേഗത കുറച്ച് വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും : മുന്നറിയിപ്പുമായി പോലീസ്

റാസ് അൽ ഖൈമ: റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കിടയാക്കാമെന്ന് മുന്നറിയിപ്പ് നൽകി റാസ് അൽ ഖൈമ പോലീസ്. മറ്റു വാഹനങ്ങൾക്ക് കടന്ന് പോകുന്നതിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ വളരെ കുറഞ്ഞ വേഗതയിൽ റോഡിൽ വാഹനം ഓടിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തികൾ മറ്റു ഡ്രൈവർമാരെ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും, അതിലൂടെ അപകടങ്ങളിലേക്ക് നയിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു

റോഡിൽ ഓരോ മേഖലയിലും നിശ്ചയിച്ചിട്ടുള്ള സുരക്ഷിത വേഗ പരിധിയിലും വളരെ താഴെയുള്ള വേഗത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ആക്ടിങ്ങ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ ബഹാർ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ മറ്റു വാഹനങ്ങൾ തെറ്റായ രീതിയിൽ വലത് വശത്ത് കൂടി കടന്ന് പോകാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button