ThrissurCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണൻമാർ അറിയാൻ’: ഒമർ ലുലു

തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യ നിലപാടെടുത്ത സംവിധായകൻ ഒമർ ലുലുവിനെതിരെ മത മൗലികവാദികളിൽ നിന്നും ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. പിന്നീട്, സോഷ്യൽ മീഡിയയിൽ ഒമർ പങ്കുവെച്ച പോസ്റ്റുകളിൽ എല്ലാം തന്നെ വിമർശകർ രംഗത്ത് വരുകയും ചെയ്തിരുന്നു. ഇപ്പോൾ, തന്നെ സംഘി എന്നുവിളിച്ച മത മൗലികവാദികൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒമർ.

നേരത്തെ, താൻ മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നുവെന്നും ഇനി ഒരിക്കലും താൻ രാഷ്ട്രിയത്തിലേക്ക് വരില്ലായെന്നും ഒമർ പറയുന്നു. തന്റെ മാതാപിതാക്കൾ വെൽഫെയർ പാർട്ടി പ്രവർത്തകരാണെന്നും എന്നാൽ ‘മൗദൂദി ഫാക്ടർ’ കാരണം വെൽഫെയർ പാർട്ടിയോട് തനിക്ക് താല്പര്യമില്ലെന്നും ഒമർ വ്യക്തമാക്കി.

മതേതരമായ മുസ്ലിം സമുദായത്തിൽ നിന്നുള്ള പാർട്ടിയായി തനിക്ക് ഫീൽ ചെയ്തിട്ടുള്ളത് മുസ്ലിം ലീഗാണെന്നും ഒമർ കൂട്ടിച്ചേർത്തു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനം: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷാനിമോൾ ഉസ്മാൻ

ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണൻമാർ അറിയാൻ ഞാന്‍ ഒരിക്കലും ഇനി രാഷ്ട്രിയത്തിൽ വരില്ലാ
ഞാൻ കൈപ്പറമ്പ് മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഒന്നര വർഷം.
എന്റെ ഉമ്മച്ചിയും പപ്പയും പറയുന്നത് അവരുടെ വെൽഫെയർ പാർട്ടിയിൽ പ്രവർത്തിക്കാൻ,എനിക്ക്‌ ആണെങ്കിൽ വെൽഫെയർ പാർട്ടി ഇഷ്ടം അല്ലാ കാരണം മൗദൂദി factor.
So ഞാന്‍ No രാഷ്ട്രിയം
No രാഷ്ട്രിയപ്രവർത്തനം
പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ കുറച്ച് ഇഷ്ടമുള്ള പാർട്ടി മുസ്ലിം ലീഗാണ് അവരാണ് കുറച്ച്‌ കൂടി മതേതരമായ മുസ്ലിം സമുദായത്തിൽ നിന്നുള്ള പാർട്ടിയായി ഫീൽ ചെയ്തിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button