ഭോപാല്‍: അശ്ലീലഭാഷാപ്രയോഗവും കലാപശ്രമവും നടത്തിയ മിമിക്രി കലാകാരന് അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച മിമിക്രി കലാകാരന് ആദില്‍ അലിയാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
മദ്ധ്യപ്രദേശിലെ ഓംതി പൊലീസാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കലാപശ്രമത്തിനെതിരെയുള്ള ഐപിസി 153എ, അശ്ലീലഭാഷാപ്രയോഗത്തിനെതിരെയുള്ള ഐപിസി 294 എന്നിവയാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.
Post Your Comments