തിരുവനന്തപുരം: മയോക്ലിനിക്കിലെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോകുകയാണ്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനെതിരെ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ആരോഗ്യ രംഗത്ത് ഒന്നാം നമ്പറായ കേരളത്തിൽ നിന്നും ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതിനെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ കിട്ടാത്ത എന്ത് ചികിത്സയാണ് അമേരിക്കയില്‍ കിട്ടുന്നതെന്ന് ചിലർ ചോദിക്കുന്നു. ഇതേ അഭിപ്രായം പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവൽ.
read also: വികസനത്തിന്റെ പേരില്‍ ഒരാളും കേരളത്തില്‍ വഴിയാധാരമാകില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍
പോസ്റ്റ് പൂർണ്ണ രൂപം
80000 ഇന്ത്യന്‍ ഡോക്ടര്‍സ് അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്, അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ഡോക്ടര്‍സ് ഇന്ത്യക്കാരാണ്, ഇംഗ്ലണ്ടില്‍ 50000 ഇന്ത്യന്‍ ഡോക്ടര്‍സ് NHS ജോലി ചെയ്യുന്നു, അതേപോലെ വലിയൊരു ശതമാനം നേഴ്സസ് നമ്മുടെ കേരളത്തില്‍ നിന്നുള്ളവരാണ്…!
ഇനി ലോകത്തിലെ പ്രശസ്തമായ മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്…
ഇനി മായോ ക്ലിനിക് അവിടെ 50% ഇന്ത്യന്‍ ഡോക്ടര്‍സ് ജോലി ചെയുന്നു..!
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി 60 ശതമാനത്തിനു മുകളില്‍ ഇന്ത്യക്കാരാണ്…!
അമേരിക്കയില്‍ കിട്ടുന്ന അതേപോലെയുള്ള അത്യാധുനിക മെഡിക്കല്‍ ടെക്നോളജി ഇന്ത്യയിലെ പല മെഡിക്കല്‍ കോളേജ്, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇവിടൊക്കെ ലഭ്യമാണ്, ഇത് എന്റെ അഭിപ്രായം അല്ല, പ്രശസ്തരായ ഡോക്ടര്‍മാരോട് ചോദിച്ച് അറിഞ്ഞശേഷം മാത്രമാണ് ഈ കുറിപ്പടി….!
NB-വെറുതെ പറഞ്ഞു എന്ന് മാത്രം, എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ…!
Post Your Comments