തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ കേന്ദ്രത്തിന് അയച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊവിഡ് കണക്കുകള്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ടെന്നും, എന്നാൽ കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും വീണ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read:നടുവേദനയെ നിസാരമായി കാണരുത്
ഇ മെയില്‍ വഴിയാണ് കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങളെല്ലാം സർക്കാർ നീക്കം ചെയ്തിരുന്നു. ആൾക്കൂട്ടങ്ങളും, ആഘോഷങ്ങളുമെല്ലാം സർക്കാർ വീണ്ടും സംസ്ഥാനത്ത് അനുവദിച്ചിരുന്നു. എന്നാൽ മാസ്ക് ധരിക്കേണ്ട കാര്യത്തിൽ മാത്രം ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
Post Your Comments