KeralaNattuvarthaLatest NewsNewsIndia

‘നോ കൂൾ ഒൺലി ഹോട്ട്’, വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുൻപിൽ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് ഇത് കൃത്യമായി ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് മന്ത്രി നിർദ്ദേശം നൽകി.

Also Read:കെ-റെയില്‍ നടപ്പാകാൻ 25 വർഷം വേണ്ടിവരും: റെയില്‍ കടന്നുപോകുന്ന ഇടങ്ങളില്‍ സാമൂഹികാഘാതം ഭീകരമായിരിക്കും- അലോക് വർമ

കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന കോടതി വിധി നിലനിൽക്കെ തന്നെ സംസ്ഥാനത്ത് പരക്കെ ഇത് ലംഘിച്ചുള്ള യാത്രകൾ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച്‌ നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും, അതുകൊണ്ട് തന്നെ ഇത് തിരുത്തപ്പെടേണ്ടതാണെന്നുമാണ് മന്ത്രി വിശദീകരിച്ചത്.

അതേസമയം, ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച്‌ ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button