ഒരു നാണയത്തിന്റെ രണ്ട് വശം എന്നത് പോലെയാണ് ഇപ്പോൾ ആൾക്കാർ കുലസ്ത്രീ, ഫെമിനിസ്റ്റ് എന്ന വാക്കുകൾ ഉപയോഗിക്കുന്നത്. ഒന്നിനെ കുറിച്ച് പറയുമ്പോൾ മറ്റൊന്നിനെയും വലിച്ചിഴയ്ക്കുകയും ചർച്ചകൾ ഉയർന്നു വരികയും ചെയ്യുന്നു. ഇരു വിഭാഗങ്ങളെയും കടന്നാക്രമിച്ചും പരിഹസിച്ചും മുന്നോട്ട് പോകുന്നവരുണ്ട്. എന്നാൽ, കുലസ്ത്രീ എന്ന വാക്ക് മോശപ്പെട്ട വാക്കല്ലെന്നും വളരെ മാന്യമായ അർത്ഥമുള്ള വാക്കാണ് അതെന്നും ബിഗ് ബോസിലെ മണികണ്ഠൻ പറയുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന മണികണ്ഠൻ മോർണിംഗ് ആക്ടിവിറ്റിക്കിടെയാണ് കുലസ്ത്രീ എന്ന വാക്കിന്റെ അർത്ഥം വിശദീകരിച്ചത്.
കേരള സംസ്‍കാരത്തെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു ടാസ്ക്. കുടുംബത്തെ കുറിച്ച് പറഞ്ഞായിരുന്നു മണികണ്ഠൻ തുടങ്ങിയത്. ഒരു വീട്ടില്‍ താമസിക്കുന്നു എന്നതുകൊണ്ട് കുടുംബം ആകുന്നില്ല എന്നും, ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പ്രശ്‍നം ആണ് സ്‍ത്രീകളോടുള്ള സമീപനം എന്നും മണികണ്ഠൻ തുടക്കത്തില്‍ പറഞ്ഞു.
Also Read:ദയ അശ്വതി മൂന്നാമതും വിവാഹിത ആയി, ആശംസകളുമായി ബിഗ് ബോസ് ആരാധകർ
‘സ്‍ത്രീകളോടുള്ള സമീപനം എന്ന് പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും പഴയ കാലത്ത് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അടിച്ചമര്‍ത്തുകയായിരുന്നു എന്നൊക്കെ നമ്മള്‍ വിചാരിക്കും. അങ്ങനെയായിരുന്നില്ല. സ്‍ത്രീകളായിരുന്നു നമ്മുടെ കാര്യങ്ങളൊക്കെ പണ്ട് നോക്കിയിരുന്നത്. എവിടെയാണ് സ്‍ത്രീ പൂജിക്കപ്പെടുന്നത് അവിടെയാണ് ദേവതമാര്‍ സന്തോഷിക്കുന്നത് എന്നാണ് പറയുന്നത്. അന്ന് പുരുഷൻ അദ്ധ്വാനിക്കുന്നതിന്റെ നല്ലൊരു പങ്കും ശരിയായ വിധം കുടുംബത്തിനും പുരുഷനും വെച്ചുവിളമ്പുന്ന ഒരു വലിയ സ്ഥാനമായിരുന്നു സ്‍ത്രീകള്‍ക്കുണ്ടായത്. ഇന്ന് നമ്മള്‍ ഒരു വാക്ക് വൃത്തികേടായി വ്യാഖ്യാനിക്കുന്ന രീതിയുണ്ട്. കുലസ്‍ത്രീ എന്നത്. ഇന്ന് നീ ഒരു വലിയ കുലസ്‍ത്രീയല്ലേ എന്ന് ചോദിക്കുന്നതിന്റെ അർത്ഥം നെഗറ്റീവായാണ്. കുലസ്‍ത്രീ എന്നത് ഇംഗ്ലീഷില്‍ മാഡം എന്ന് ബഹുമാനം ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ മാന്യമായ പദമാണ് മലയാളത്തില്‍. ഒരു കുലത്തിന്റെ ധര്‍മം എല്ലാം അനുസരിക്കുന്ന ആളാണ് കുലസ്‍ത്രീ എന്ന് പറയുന്നത്. ഇപ്പോള്‍ ഇത് കേള്‍ക്കുന്ന എല്ലാവരിലും കുലസ്‍ത്രീ എന്ന് പറഞ്ഞാല്‍ മോശമായ എന്തോ ആണെന്ന് വ്യഖ്യാനിച്ചുവയ്‍ക്കുന്നവരുണ്ട്. അതിന്റെ അർത്ഥം എന്തെന്ന് നമ്മള്‍ അറിയുന്നില്ല. അങ്ങനെ ഒരു സംസ്‍കാരത്തിലൂടെയാണ് നമ്മള്‍ കേരളീയര്‍ വളര്‍ന്നു വന്നത്’, മണികണ്ഠൻ പറഞ്ഞു.
Post Your Comments