ThiruvananthapuramKeralaNattuvarthaLatest NewsNews

‘സ്വിഫ്റ്റ് ബസ് ഹിറ്റ്’: ഒരാഴ്ചകൊണ്ട് നേടിയ കളക്ഷൻ 35.38 ലക്ഷം

തിരുവനന്തപുരം: ആദ്യയാത്ര മുതലുള്ള അപകടങ്ങളേത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ. സ്വിഫ്റ്റ് ബസ് സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 17 വരെ കളക്ഷൻ ഇനത്തിൽ ലഭിച്ചത് 35,38,291 രൂപ. തിങ്കളാഴ്ച ലഭിച്ച കളക്ഷൻ വിവരങ്ങൾ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ 11 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകൾ സർവ്വീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സർവ്വീസുകളാണ് കളക്ഷനിൽ മുൻപന്തിയിൽ. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചും, എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമാണ് വോൾവോ ബസുകൾ സർവ്വീസ് നടത്തുന്നത്.

ലോറിയിൽ ഇടിച്ച് കാർ അ‌പകടത്തിൽ പെട്ടു: കാറിലുള്ളവർ ഇറങ്ങിയോടി, പിന്നീട് കാറിൽ കണ്ടെത്തിയത് രക്തക്കറയുള്ള വടിവാൾ

ദീർഘദൂര ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ കണക്കുകൂട്ടല്‍. അതേസമയം, കെഎസ്ആർടിസിക്ക് സ്വിഫ്റ്റ് സർവ്വീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവർത്തനം നിരീക്ഷിച്ചശേഷമേ പറയാൻ കഴിയൂ എന്ന് മാനേജ്മെന്റ് വ്യക്തമാക്കി. എന്നാൽ, സ്വിഫ്റ്റ് കമ്പനിക്ക് ബസ് സർവ്വീസുകൾ ലാഭമാണെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button