IdukkiKeralaLatest NewsNews

യുവാവിൻ്റെ മൂക്കിനുള്ളിൽ രക്തം കുടിച്ച് കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച

 

കട്ടപ്പന: യുവാവിൻ്റെ മൂക്കിനുള്ളിൽ രക്തവും കുടിച്ച് കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച. കട്ടപ്പന സ്വദേശി വാലുമ്മേൽ ഡിബിൻ്റെ മൂക്കിനുള്ളിലാണ് കുളയട്ടയെ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് ഡിബിന് നിർത്താതെയുള്ള തുമ്മൽ അനുഭവപ്പെട്ടിരുന്നു. ആദ്യമൊക്കെ തുമ്മൽ കാര്യമാക്കാതെയിരുന്ന ഡിബിൻ മൂക്കിൽ നിന്ന് രക്തം വന്നതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.
എന്നാൽ, എൻഡോസ്കോപ്പിയടക്കം ചെയ്തു നോക്കിയെങ്കിലും രക്തം വരാൻ എന്താണ് കാരണം എന്ന് കണ്ടെത്താനായില്ല. മൂക്കിലൊഴിക്കാനുള്ള തുള്ളി മരുന്നുമായി ഡിബിൻ വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും അസ്വസ്ഥത മാത്രം മാറിയില്ല. പിന്നീട് ആയുർവേദ ആശുപത്രിയെ സമീപിച്ചെങ്കിലും മൂക്കിനുള്ളിൽ നിന്നുള്ള രക്തപ്രവാഹം തുടർന്നു.
ആഴ്ചകൾ നീണ്ടിട്ടും ചികിത്സയ്ക്ക് ഫലമില്ലാതെ വന്നതോടെ മറ്റൊരു ഡോക്ടറുടെ കൂടി സഹായം തേടി. ഈ പരിശോധനയിലാണ് മൂക്കിനുള്ളിൽ കുളയട്ടയെ കണ്ടെത്തിയത്. നാല് സെൻ്റീമീറ്ററിലധികം വലിപ്പമുണ്ടായിരുന്ന അട്ടയെ ജീവനോടെയാണ് മൂക്കിൽ നിന്ന് പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button