തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ. ജെ.എസ്. ഷിജുഖാനെ തെരഞ്ഞെടുത്തു. വി അനൂപിനെ പ്രസിഡന്റായും വി.എസ്. ശ്യാമയെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എംപി ആണ്.
ഡി.വൈ.എഫ്.ഐ. തൃശൂർ ജില്ലാ പ്രസിഡന്റായി ആർ.എൽ. ശ്രീലാലിനേയും സെക്രട്ടറിയായി എൻ വി വൈശാഖനേയും സമ്മേളനം തെരഞ്ഞെടുത്തു. കെ.എസ്. സെന്തിൽകുമാറാണ് ട്രഷറർ. സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. 18 ബ്ലോക് കമ്മിറ്റികളിൽനിന്നായി 400 ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Post Your Comments