ന്യൂഡല്‍ഹി: സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്‌മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം. മിസൈല്‍ ലക്ഷ്യസ്ഥാനം തകര്‍ത്തെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഡി കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ നാവികസേനയുടെ കപ്പലിലേയ്ക്കാണ് മിസൈല്‍ അയച്ചത്. നാവികസേനയുമായി മികച്ച പങ്കാളിത്തത്തോടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത് എന്നും വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു.
കിഴക്കന്‍ സീബോര്‍ഡില്‍ വെച്ചായിരുന്നു മിസൈല്‍ പരീക്ഷണം. ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും ചേര്‍ന്ന് നിര്‍മ്മിച്ച ബ്രഹ്‌മോസിന്, 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി തകര്‍ക്കാനാകും. എന്നാല്‍, ഇത് 800 കിലോമീറ്റര്‍ ആക്കി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് രാജ്യം. ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് അധിക വേഗതയില്‍ മിസൈലിന് സഞ്ചരിക്കാനാകും എന്നതും മറ്റൊരു സവിശേഷതയാണ്.
റഷ്യന്‍ കമ്പനിയായ സുഖോയുമായി ചേര്‍ന്ന് ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയി Su-30MKI. 2.5 ടണ്‍ ഭാരം വരെ ഈ യുദ്ധവിമാനത്തിന് താങ്ങാനാകും. ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ വേണ്ടി സാറ്റ്ലൈറ്റ് നാവിഗേഷന്‍ സിസ്റ്റവും യുദ്ധവിമാനത്തിലുണ്ട്.
Post Your Comments