Latest NewsKeralaNews

ലോറിയിൽ ഇടിച്ച് കാർ അ‌പകടത്തിൽ പെട്ടു: കാറിലുള്ളവർ ഇറങ്ങിയോടി, പിന്നീട് കാറിൽ കണ്ടെത്തിയത് രക്തക്കറയുള്ള വടിവാൾ

 

തൃശ്ശൂർ: തൃശൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. അപകടമുണ്ടായതിന് തൊട്ട് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്നവർ രക്ഷപ്പെടുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങിയോടിയ ഇവർ തൊട്ടു പിന്നാലെ വന്ന മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തൃശൂ‌ർ വെങ്ങിണിശ്ശേരിയിലായിരുന്നു അ‌പകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തക‌ർന്നിരുന്നു. എന്നാൽ, അപകടം കണ്ട് നാട്ടുകാ‌ർ കൂടാൻ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങുകയും തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. സംശയം തോന്നിയ നാട്ടുകാ‌ർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്.

തുരുമ്പ് കയറിയ നിലയിലുള്ള വടിവാൾ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന. ഫോറൻസിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിലാണ് വാളിൽ രക്തക്കറയുള്ളതായി കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി കാറും വടിവാളും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാ‌ർ.

കാ‌ർ ഉടമസ്ഥനെ പോലീസ് വിളിച്ചുവരുത്തി. കാ‌ർ നിലവിൽ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്നാണ് ഇയാളുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button