KeralaLatest NewsNews

പാലക്കാട് ഇരട്ടക്കൊലപാതകം: മതസ്പര്‍ദ്ധ പരത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ച നാല് പേര്‍ക്കെതിരെ കേസെടുത്തു

 

കോഴിക്കോട് : പാലക്കാട് ഇരട്ട കൊലപാതകത്തിന് പിന്നാലെ സാമൂഹമാധ്യമങ്ങളിൽ മതസ്പർദ്ധ പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്‌റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കർശനമായ നടപ്പായി സ്വീകരിക്കുമെന്ന് പോലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

പാലക്കാട് ആർ.എസ്.എസ്. പ്രവർത്തകനും എസ്.ഡി.പി.ഐ. പ്രവർത്തകനും കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസ് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെയും ഗ്രൂപ്പ് അഡ്മിൻമാരെയുമാണ് പോലീസ് നിരീക്ഷിക്കുന്നത്. ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാലക്കാട് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഏപ്രിൽ 20ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിട്ടുണ്ട്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button