മീററ്റ്: സൗഹൃദ ബന്ധത്തെ എതിർത്തതിന് കൗമാരക്കാരിയുടെ പതിന്നാലുകാരനായ സഹോദരനെ, രണ്ട് സുഹൃത്തുക്കൾ ചേർന്ന് കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട്, നദീം(20) ഫർമൻ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ സിവൽഖാസിൽ, ശനിയാഴ്ചയാണ് പതിന്നാലുകാരൻ ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷം, മൃതദേഹത്തിന്റെ തലയും ശരീരവും വ്യത്യസ്ത ഇടങ്ങളിലാണ് പ്രതികൾ ഉപേക്ഷിച്ചത്.
ഒഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ തലയില്ലാത്ത ശരീരം കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ, അഞ്ചുകിലോമീറ്റർ അപ്പുറത്തുനിന്നും മൃതദേഹത്തിന്റെ തല കണ്ടെത്തി. സ്ഥലത്തെത്തിയ ബന്ധുക്കളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മാതാപിതാക്കളും രണ്ട് ആൺകുട്ടികളും മകളുമടങ്ങുന്ന കുടുംബത്തിലെ ഇളയ മകനാണ് കൊല്ലപ്പെട്ടത്.
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാര്‍
പിടിയിലായ പ്രതികൾ മകളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നെന്നും സഹികെട്ട് വീട്ടുകാർ അവളെ മുത്തശ്ശിയുടെ വീട്ടിലേക്ക് അയച്ചതായും പിതാവ് വ്യക്തമാക്കി. ‘മൂന്ന് ദിവസം മുമ്പ്, പ്രതികളായ രണ്ടുപേരും വീട്ടിൽ വന്ന് എന്റെ മകൾ എവിടെയാണെന്ന് ചോദിച്ചിരുന്നു. മൂത്ത മകൻ മറുപടി നൽകാൻ വിസമ്മതിച്ചപ്പോൾ അവനെ ആക്രമിച്ചു. തുടർന്നാണ്, ഇളയമകനെ വെള്ളിയാഴ്ച മാർക്കറ്റിൽ വെച്ച് തട്ടിക്കൊണ്ടുപോയത്,’ പിതാവ് പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ, വനത്തിൽ വെച്ച് വടിയും ബെൽറ്റുമുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും, ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുള്ളതായും പൊലീസ് അറിയിച്ചു.
Post Your Comments