KottayamKeralaNattuvarthaLatest NewsNews

പതിനഞ്ചുകാരി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു : ആത്മഹത്യയെന്ന് പൊലീസ്

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് റയാൻ സൂസന്‍ മേരി ഫ്ലാറ്റിൽ നിന്ന് ചാടിയതെന്നാണ് പൊലീസ് നി​ഗമനം

കോട്ടയം: കോട്ടയത്ത് ഫ്ലാറ്റില്‍ നിന്ന് പതിനഞ്ചുകാരി വീണ് മരിച്ചു. സംഭവം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് റയാൻ സൂസന്‍ മേരി ഫ്ലാറ്റിൽ നിന്ന് ചാടിയതെന്നാണ് പൊലീസ് നി​ഗമനം.

പെൺകുട്ടിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. അതേസമയം, കുട്ടിയുടെ അമ്മയുടെ മൊഴിയിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.

Read Also : ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തതായി പരാതി

ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം. ഫ്ലാറ്റിലെ പതിമൂന്നാം നിലയിൽ നിന്നാണ് പെൺകുട്ടി ചാടിയത്. തുടർന്ന്, പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റയാൻ. കുട്ടിയുടെ അച്ഛൻ ഡെന്നി കുര്യൻ അമേരിക്കയിലാണ്. നാലാം ക്ലാസുവരെ കുട്ടിയും അമേരിക്കയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button