Latest NewsKeralaNews

മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ: പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി

തിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കി സർക്കാർ. 29.82 ലക്ഷം രൂപയാണ് സർക്കാർ പിണറായി വിജയന്റെ ചികിത്സയ്ക്കായി അനുവദിച്ചത്.

തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ആദ്യം പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് റദ്ദാക്കിയത്. തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നൽകണമെന്നും പൊതുഭരണവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

Read Also: റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ വഴിത്തിരിവ്: പിന്നിൽ, അഞ്ജലി ഒരുക്കിയ കെണിയെന്ന് കണ്ടെത്തൽ

ഏപ്രിൽ 13 നാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കു പണം അനുവദിച്ച് ആദ്യ ഉത്തരവിറങ്ങിയത്. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മാർച്ച് 30 നാണ് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയത്. തുടർന്നാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്നാണ് ആദ്യം ഇറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്.

Read Also: റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ വഴിത്തിരിവ്: പിന്നിൽ, അഞ്ജലി ഒരുക്കിയ കെണിയെന്ന് കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button