കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം സ്വദേശികളായ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ മുക്കത്തെ ആശുപത്രിയിൽ എത്തിച്ചു.
Read Also : ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കുക്കുമ്പര്‍ – ഇഞ്ചി ജ്യൂസ്
തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Post Your Comments