കാബൂള്‍: പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ, പാകിസ്ഥാന് മുന്നറിയിപ്പ് നൽകി താലിബാൻ. ഇത് നല്ലതിനല്ലെന്നും, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ശത്രുതക്കാണ് ഇത് വഴിവെക്കുകയെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അത് രണ്ട് കൂട്ടര്‍ക്കും നല്ലതിനായിരിക്കില്ലെന്ന കാര്യം പാകിസ്ഥാൻ മനസിലാക്കണമെന്നും പാകിസ്ഥാന് നല്‍കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി.
Also Read:പാലക്കാട് ഇരട്ടക്കൊലപാതകം: അതീവജാഗ്രതയിൽ ജില്ല: സുരക്ഷക്കായി 900 തമിഴ്‌നാട് പോലീസും
അതിർത്തിയിൽ പുലർച്ചെ പാകിസ്ഥാൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ, അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം വർദ്ധിച്ചിരുന്നു. ഇതിനിടെയാണ്, സാധാരണക്കാരായ ജനങ്ങളെ ബലിയാടാക്കി കൊണ്ടുള്ള പാകിസ്ഥാന്റെ ആക്രമണം. കുനാറിലെ ഷെൽട്ടൺ ജില്ലയിൽ പാകിസ്ഥാൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന്, പ്രവിശ്യാ ഡയറക്ടർ ഓഫ് ഇൻഫർമേഷൻ നജീബുള്ള ഹസൻ അബ്ദാൽ എ.എഫ്.പിയോട് പറഞ്ഞു.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യാ പ്രദേശമാണ് കുനാര്‍. അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്റ്റ് പ്രവിശ്യയിലും ഇത്തരത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഖോസ്റ്റ് പ്രവിശ്യയിലെ ഡ്യൂറൻഡ് ലൈനിന് സമീപമുള്ള നാല് ഗ്രാമങ്ങളിൽ പാകിസ്ഥാൻ ഹെലികോപ്റ്ററുകൾ ബോംബെറിഞ്ഞു. ജനങ്ങളെയാണ് പാക് സേന ലക്ഷ്യമിടുന്നതെന്ന് താലിബാൻ ആരോപിച്ചു.
Post Your Comments