![](/wp-content/uploads/2022/04/robert-vadra.gif)
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര, മരിച്ചു പോയ സഹോദരിയെ അനുസ്മരിച്ചു. സഹോദരി മിഷേല്‍ വാദ്രയുടെ 21-ാം ചരമവാര്‍ഷിക ദിനമായിരുന്നു ഏപ്രില്‍ 16, ശനിയാഴ്ച.
Read Also : ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ അൻസാറിനെ പിടികൂടി: ഡൽഹി കലാപത്തിലും പങ്ക്
മരിച്ചുപോയ സഹോദരിക്ക് റോബര്‍ട്ട് വാദ്ര ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 2001 ഏപ്രില്‍ 16നാണ് മിഷേല്‍, കാറപകടത്തില്‍ മരിച്ചത്. അന്ന് തൊട്ട് ഇന്നുവരെ, അവളെ ഓരോ ദിവസവും ഓര്‍ക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നുവെന്ന് റോബര്‍ട്ട് വാദ്ര തന്റെ ട്വീറ്റില്‍ പറയുന്നു.
2001 ഏപ്രില്‍ 16ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ബെഹ്റോറിന് സമീപം അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയും മിഷേല്‍ വാദ്രയും മറ്റൊരു സ്ത്രീയും ആ അപകടത്തില്‍ മരിക്കുകയുമായിരുന്നു. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍, രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. വാഹനത്തിന്റെ ഒരു ടയര്‍ പൊട്ടി മറിയുകയായിരുന്നുവെന്നാണ് അന്ന് രാജസ്ഥാന്‍ പോലീസ് പറഞ്ഞത്.
രാജസ്ഥാനില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മിഷേല്‍ മരിക്കുമ്പോള്‍, രാജസ്ഥാന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും സോണിയാ ഗാന്ധിയുടെ അടുത്ത അനുയായിയുമായ അശോക് ഗെഹ്ലോട്ടായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത്.
മിഷേല്‍ മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, സഹോദരന്‍ റിച്ചാര്‍ഡ് വാദ്രയെ മൊറാദാബാദിലെ ഒരു ഹോട്ടല്‍ മുറിയില്‍ 2003 സെപ്റ്റംബര്‍ 20 ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, റിച്ചാര്‍ഡ് ആത്മഹത്യ ചെയ്തത് എന്തുകൊണ്ടാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും ഇപ്പോഴും ലഭ്യമല്ല.
തുടര്‍ന്ന്, 2009ല്‍ റോബര്‍ട്ട് വാദ്രയുടെ പിതാവ് രാജേന്ദ്ര വാദ്രയെയും ന്യൂഡല്‍ഹിയിലെ യൂസഫ് സരായ് ഏരിയയിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡല്‍ഹി പോലീസ് ആദ്യം അവകാശപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് അത് ആത്മഹത്യയാണെന്ന് വാര്‍ത്തകള്‍ വന്നു.
എന്നാല്‍, റോബര്‍ട്ട് വാദ്രയുടെ പിതാവിന്റെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
റോബര്‍ട്ട് വാദ്ര, തന്റെ പിതാവിനോടും സഹോദരനോടും നല്ല ബന്ധത്തിലായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. തന്റെ പിതാവ് രജീന്ദറുമായും സഹോദരന്‍ റിച്ചാര്‍ഡുമായും തനിക്ക് ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് റോബര്‍ട്ട് വാദ്ര പത്രങ്ങളില്‍ പരസ്യങ്ങളും നല്‍കിയിരുന്നു.
Post Your Comments