Latest NewsNewsIndia

രാഹുലിനെ തള്ളി റോബര്‍ട്ട് വാദ്ര, താന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി : താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര .അമേഠിയില്‍ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു റോബര്‍ട്ട് വാദ്ര .

Read Also: രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവര്‍ തിരഞ്ഞെടുപ്പ് വേളയില്‍ രാമക്ഷേത്രം സന്ദര്‍ശിക്കുന്നു: സ്മൃതി ഇറാനി

‘രാജ്യത്തെ ജനങ്ങള്‍ ഞാന്‍ എപ്പോഴും സജീവമായ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു. ആളുകള്‍ എപ്പോഴും ഞാന്‍ അവരുടെ പ്രദേശത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 1999 മുതല്‍ ഞാന്‍ അവിടെ അമേഠിയില്‍ പ്രചാരണം നടത്തി, വാദ്ര പറഞ്ഞു.

‘രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധി കുടുംബത്തിനൊപ്പമാണ് നില്‍ക്കുന്നത്. ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങിവരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, അവര്‍ ആ വ്യക്തിയുടെ വിജയം വന്‍ ഭൂരിപക്ഷത്തില്‍ ഉറപ്പാക്കും, ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കരുതുമ്പോള്‍ ഞാന്‍ അമേഠിയെ പ്രതിനിധീകരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കും’, ‘ റോബര്‍ട്ട് വാദ്ര പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button