തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ തെളിഞ്ഞു. വയനാട് കുടുംബം എന്ന് പറഞ്ഞാല്‍ സഹോദരി മത്സരിക്കും എന്നാണ്. റോബര്‍ട്ട് വദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണം. അപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് തൃപ്തിയാകും. അടിച്ച് കേറി വാ അളിയാ എന്നാണ് പറയുന്നത്. ഇത്രമാത്രം കുടുംബാധിപത്യം ഉള്ള പാര്‍ട്ടി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Read Also: 48 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍
അമേഠിയും റായ്ബറേലിയും കുടുംബസ്വത്ത് ആയി കൊണ്ടുനടക്കുകയായിരുന്നു ഗാന്ധി കുടുംബമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ വയനാടും കുടുംബ സ്വത്ത് ആക്കാന്‍ ശ്രമം. വയനാടും പ്രിയങ്കയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലേ? രാഹുല്‍ വയനാടിനായി എന്ത് ചെയ്‌തെന്ന് അറിയില്ല. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ക്ക് തന്റേടം ഉണ്ടെങ്കില്‍ അഭിപ്രായം തുറന്ന് പറയണം. രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പില്ലെന്ന തരം സമീപനമാണ് കോണ്ഡഗ്രസിനുള്ളത്. ഇത് കേരളത്തിലെ ജനം അംഗീകരിക്കില്ല. വയനാട്ടിലെ ജനം ജനാധിപത്യ അവകാശം ഉപയോഗിച്ച് പ്രതികരിക്കണം’,വി മുരളീധരന്‍ പറഞ്ഞു.
Post Your Comments