പാലക്കാട്: പാലക്കാട്ടെ ആര്‍എസ്‌എസ് മുന്‍ പ്രചാരക് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യം ചെയ്യുന്നു. ചിറ്റൂർ സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. ചിറ്റൂര്‍ സ്വദേശിനിയായ യുവതിയുടെ ബൈക്കാണ് കൊലയാളികള്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍, ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് സ്ത്രീ നല്‍കിയിരിക്കുന്ന മൊഴി. അതേസമയം, ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
ഈ കേസിലെ പ്രതികളെ പിടികൂടുന്നതിനായി നാല് സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഇവരെ പിടികൂടുമെന്നാണ് സൂചന.
Post Your Comments