തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും പി.ജെ കുര്യന്‍ കുറ്റപ്പെടുത്തി.
Also read : അമിത വ്യായാമം ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു!
സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചത്. നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ ഉള്‍പ്പെട്ട ഒരു കപ്പലിനെ ഏതുതരത്തില്‍ മുന്നോട്ടു കൊണ്ടു പോകണം, അതാണ് കപ്പിത്താന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തതെന്നും അതുകൊണ്ടുതന്നെയാണ്, പിന്നീടുണ്ടായ തിരഞ്ഞെടുപ്പുകളില്‍ അടക്കം പാര്‍ട്ടിക്ക് കനത്ത തിരിച്ചടികള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടു കൂടി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണെന്ന് പി.ജെ. ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന നിരവധി നേതാക്കള്‍ ഉണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി കോണ്‍ഗ്രസ് മാറുന്നില്ലെന്നും, രാഹുൽ ഗാന്ധിയാണ് അതിനു തടസ്സം നിൽക്കുന്നതെന്നും പി. ജെ കുര്യൻ ആവർത്തിച്ചു.
Post Your Comments