പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് പാലക്കാട് നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പരസ്പരം പഴിചാരി പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്വീകരിച്ച അതേ തന്ത്രമാണ് പാലക്കാട് ആവര്‍ത്തിച്ചതെന്നാണ് പ്രധാന ആരോപണം.
Read Also :വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും ലക്ഷ്യമിടുന്നത്, സിപിഎം അതിനെ ചെറുക്കും: എ കെ ബാലൻ
പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്താന്‍ അക്രമികളെത്തിയ ബൈക്കുകളില്‍ ഒന്നിന്റെ ഉടമ ഒരു സ്ത്രീയാണ് എന്ന് പുറത്തുവന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് ആരോപണവുമായി രംഗത്ത് എത്തിയത്. വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയതാണെന്നാണ് ബൈക്കിന്റെ ഉടമ പറയുന്നത്. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ആദ്യഘട്ട അന്വേഷണം.
ആലപ്പുഴയില്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയ അക്രമികള്‍ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ പേരിലെടുത്ത സിം കാര്‍ഡ് ആയിരുന്നു. പുന്നപ്ര സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ വീട്ടിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച് വീട്ടമ്മ അറിയുന്നത്. പഞ്ചായത്ത് അംഗമായ സുല്‍ഫിക്കറിന്റെ കൈയില്‍ പുതിയ സിം കാര്‍ഡ് എടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, പ്രദേശത്തെ മൊബൈല്‍ കടക്കാരനായ ബാദുഷയുടെ കൈവശം എത്തുകയും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൈമാറുകയുമായിരുന്നു.
സമാനമായ സ്വഭാവമാണ് പാലക്കാട് കൊലപാതകത്തിലും വ്യക്തമാകുന്നതെന്നാണ് ആര്‍എസിന്റെ ആരോപണം. വായ്പയെടുക്കാന്‍ ഈട് നല്‍കിയ ബൈക്ക് എങ്ങനെ പോപ്പുലര്‍ പ്രണ്ട് പ്രവര്‍ത്തകരുടെ കൈയിലെത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ചാണ് ഉടമയെ തിരിച്ചറിഞ്ഞത്. മൂന്ന് ബൈക്കുകളിലായി ആറ് പേര്‍ എത്തിയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളുടെ പിന്നില്‍ ഇരുന്ന മൂന്ന് പേര്‍ ഇറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ കൃത്യം നടത്തി മടങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നവര്‍ വണ്ടികള്‍ സ്റ്റാര്‍ട്ടാക്കി റോഡില്‍ കാത്തിരുന്നു. ആളുകള്‍ ഓടിയെത്തുന്നതിന് മുന്‍പ് കൃത്യം നടത്തി മൂന്നു പേരും കടയ്ക്ക് പുറത്തെത്തിയതോടെ ഇവരെയും കൊണ്ട് വണ്ടിയെടുത്ത് മേലാമുറി ഭാഗത്തേക്ക് പോകുകയായിരുന്നു.
Post Your Comments