KeralaLatest NewsNews

എയ്ഡ്സിനോട് പൊരുതിയപ്പോൾ ചേർത്ത് നിർത്തിയത് സുഷമ സ്വരാജ്: ഒടുവിൽ പ്രണയനൈരാശ്യം മൂലം ബെൻസൻ യാത്രയായി

കൊല്ലം: ജില്ലയിൽ ആദ്യമായി എച്ച്.ഐ.വി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ യുവാവ് മരിച്ച നിലയിൽ. ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മകനായ ബെൻസനെ (26) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ബെൻസനെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കുടുംബത്തിൽ ഇനി ആരും ബാക്കിയില്ല.

ബെൻസന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് തന്നെ മരണപ്പെട്ടിരുന്നു. ബെൻസന് ഒരു സഹോദരി കൂടി ഉണ്ടായിരുന്നു. എച്ച്.ഐ.വി ബാധിതരായ ഇരുവരും കഴിഞ്ഞിരുന്നത് മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു. ഇരുവർക്കും സ്കൂളിൽ വിവേചനം ഉണ്ടായതോടെ സാമൂഹിക സംഘടനകളും സർക്കാരും ഇടപെട്ടിരുന്നു. അന്നത്തെ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇരു കുട്ടികളെയും ചേർത്തു നിർത്തി ആശ്ലേഷിച്ചത് ഏറെ ചർച്ചയായിരുന്നു. എന്നാൽ, പത്ത് വർഷങ്ങൾക്ക് മുൻപ് സഹോദരി മരണപ്പെട്ടു.

Also Read:പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്ന ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി : ബോറിസ് ജോണ്‍സണ്‍

സഹോദരിയുടെ മരണത്തോടെ ബെൻസനും മുത്തശ്ശിയും തനിച്ചായി. കുറച്ച് നാളുകൾക്ക് മുൻപ് സാലിക്കുട്ടിയും മരണപ്പെട്ടു. ഇതിനു ശേഷം tബന്ധുവീട്ടിലായിരുന്നു ബെൻസൻ താമസിച്ചിരുന്നത്. ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല ബെൻസനായിരുന്നു. കൊട്ടാരക്കയിലെ ഈ ബന്ധുവിന്റെ വീട്ടിൽ തന്നെയാണ് ബെൻസൻ തൂങ്ങി മരിച്ചതും. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് പൊലീസിനു ലഭിച്ച മൊഴി. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button