തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നതുവരെ ഭാവനയ്‌ക്കൊപ്പം നില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ജസ്റ്റിസ് ഫോര്‍ ഭാവന ക്യാംപെയിന്റെ ഭാഗമായി, തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ പറഞ്ഞു. കേസിൽ, നടിക്കൊപ്പം ന്യായമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ സംഭവം പുറം ലോകം അറിയുന്നത് തന്നെ ‘നിലപാടുകളുടെ രാജകുമാരന്‍’എന്ന് ചെറുപ്പക്കാര്‍ പറയുന്ന മണ്മറഞ്ഞു പോയ നേതാവ് പി ടി തോമസ് ഉള്ളതുകൊണ്ടാണ്. ഈ വിഷയത്തില്‍ നടിയോടൊപ്പം ന്യായവും ഉണ്ട് എന്ന് വിശ്വസിക്കുന്നു. ഇതില്‍ പ്രതികരിക്കണമോ എന്ന് പലപ്രാവശ്യം ആലോചിച്ചതാണ്. ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്ന തോന്നലാണ് ഇതുവരെ ഉണ്ടായിരുന്നത്. പക്ഷെ, ഇപ്പോള്‍ പ്രതികരിക്കുന്നത് കുറ്റകൃത്യം ചെയ്തത് ഏത് ‘വൈറ്റ് കോളര്‍ ഗോവിന്ദച്ചാമിമാര്‍’ ആയാലും ശിക്ഷിക്കപ്പെടണം എന്നതുകൊണ്ട് തന്നെയാണ്. അത് ഒരു ഉത്തരവാദിത്തപ്പെട്ട യുവജനസംഘടന നേതാവിന്റെ നട്ടെല്ലുറപ്പോടെയുള്ള കാഴ്ചപ്പാട് തന്നെയാണ്. എന്തുകൊണ്ട് സാംസ്‌കാരിക നായകര്‍, രാഷ്ട്രീയ ലോകം അവരൊന്നും പ്രതികരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു. ഈ പോരാട്ടത്തില്‍ അതിജീവിതക്കൊപ്പം, പ്രിയനടി ഭാവനക്കൊപ്പം നിലകൊള്ളാന്‍ തന്നെയാണ് തീരുമാനം’, നുസൂർ പറഞ്ഞു.
Also Read:മുകേഷ് കാരണം ഞാന്‍ ഫേമസ് ആയെന്ന് പറയുന്നവരോട് എന്ത് പറയാനാണ്? ഡിവോഴ്‌സിൽ ഞാൻ സന്തുഷ്ട: മേതിൽ ദേവിക
അതേസമയം, ചലച്ചിത്രമേള ഉദ്ഘാടനത്തിന് അപ്രതീക്ഷിത അതിഥിയായി എത്തിയതിന് ശേഷം ഭാവനയ്ക്ക് പരസ്യ പിന്തുണ അറിയിക്കുന്ന ഒരുപാട് പേരുണ്ട്. നീതി ലഭിക്കുന്നത് വരെ പോരാടണമെന്നും കൂടെ ഉണ്ടാകുമെന്നും ഉറപ്പ് നൽകുന്നവരാണ് അധികവും. നടിയുടേത് ഒരു സെലിബ്രിറ്റിയുടെ കേസ് എന്ന രീതിയിൽ അല്ല എടുക്കേണ്ടതെന്നും, തനിക്കേറ്റ അനീതിക്കെതിരെ പോരാടാൻ തുനിഞ്ഞിറങ്ങിയ ഒരു സ്ത്രീയുടെ നിയമ പോരാട്ടം എന്ന് ശരിയായി വായിക്കണമെന്നും വ്യക്തമാക്കി സംവിധായകൻ സനൽ കുമാർ രംഗത്ത് വന്നിരുന്നു.
Post Your Comments