Latest NewsIndiaNews

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് അമ്മ, കാരണം കേട്ട് ഞെട്ടി പോലീസും ഭർത്താവും

ന്യൂഡൽഹി: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. വടക്കുപടിഞ്ഞാറന്‍ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അഞ്ജലി ദേവിയെ (26) പോലീസ് അറസ്റ്റ് ചെയ്തു. അഞ്ജലിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Also Read:സ്വീഡനിൽ തീവ്ര വലതുപക്ഷ പാർട്ടി നേതാവ് ഖുർആൻ കത്തിച്ചു: പ്രദേശത്ത് വൻ സംഘർഷം

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.14 ഓടെയാണ് കൊലപാതക വിവരം പോലീസ് അറിയുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തി. കുഞ്ഞിന്റെ കഴുത്തിൽ നൂൽ കെട്ടി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതിയെ ലോക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്‌ച രാവിലെ ഭർത്താവുമായി യുവതി വഴക്കിട്ടിരുന്നു. ഭർത്താവ് ജോലിക്ക് പോയപ്പോഴാണ്, ഇയാളോടുള്ള ദേഷ്യത്തിൽ അഞ്ജലി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവിനോടുള്ള ദേഷ്യത്തെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി കുറ്റസമ്മതം നടത്തി.

‘ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം, യുവതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച ശേഷം, കുടുംബത്തിന് വിട്ടുനൽകും’, ഡി.സി.പി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button