ThiruvananthapuramAgricultureKeralaNattuvarthaLatest NewsNews

കുട്ടനാട്ടിൽ അടിയന്തര സഹായം എത്തിക്കണം: കൃഷി മന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ചാണ്ടി

ആലപ്പുഴ: മഹാപ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കനത്ത നാശനഷ്ടം സംഭവിച്ച കുട്ടനാട് മേഖലയില്‍ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൃഷിമന്ത്രി പി പ്രസാദിനെ കത്തിലൂടെ അറിയിച്ചു.

അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കൊയ്ത്തിന് തയാറെടുപ്പുകള്‍ നടത്തുന്ന അവസരത്തില്‍, അപ്രതീക്ഷിതമായി കാലം തെറ്റിവന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കുട്ടനാട് സന്ദര്‍ശിച്ച ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആകെ നിരാശയിലായ കര്‍ഷകരും തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികളും പട്ടിണിയുടെ പടിവാതില്‍ക്കലാണെന്നും,അടിയന്തര സാഹചര്യങ്ങൾ അറിയിക്കാനാണ് കത്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button