
കോഴിക്കോട്: പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവ് എന്ന 20 കാരനാണ് പരിക്കേറ്റത്.
വിഷു ആഘോഷത്തിനിടെ ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ വലത് കൈപ്പത്തി തകര്‍ന്നു.
പരിക്കേറ്റ വൈഷ്ണവിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന്, അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments