ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ശക്തമായ രാജ്യമായി ഉയർന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രോഹിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് ചൈനയ്ക്ക് നൽകിയ കർശനമായ മുന്നറിയിപ്പിൽ അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സൈനികരുമായി, സംഘർഷം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ ആവർത്തിച്ചുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
ഇന്ന് നമുക്ക് പുതിയതും ആത്മവിശ്വാസമുള്ളതുമായ ഒരു ഭാരതമുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈൻ അധിനിവേശത്തിനിടയിൽ, റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാടുകളിൽ വിമർശനമുന്നയിച്ച അമേരിക്കയ്ക്കും രാജ്‌നാഥ് സിംഗ് താക്കീത് നൽകി.
മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുവെന്ന് പ്രഖ്യാപനവുമായി റഷ്യൽ സ്റ്റേറ്റ് ടെലിവിഷൻ
ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം, മറ്റൊരു രാജ്യത്തിന്റെയും ചെലവിൽ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം, ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments