News

മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുവെന്ന് പ്രഖ്യാപനവുമായി റഷ്യൽ സ്റ്റേറ്റ് ടെലിവിഷൻ

മോസ്കോ: റഷ്യൻ പടക്കപ്പൽ മോസ്കാവ കരിങ്കടലിൽ മുങ്ങിയതിനു പിന്നാലെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചതായി റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ. തങ്ങളുടെ മിസൈൽ ആക്രമണത്തെ തുടർന്നാണ് പടക്കപ്പൽ തകർന്നതെന്ന് ഉക്രൈൻ അവകാശപ്പെടുന്നുണ്ടെങ്കിലും, പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് കപ്പൽ തകർന്നതെന്നാണ് റഷ്യ വ്യക്തമാകുന്നത്.

ഇതിന് പിന്നാലെ, സർക്കാർ അനുകൂല ചാനലായ റഷ്യ വണ്ണിന്‍റെ അവതാരക ഒൽഗ സ്കബെയേവ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചതായി പ്രഖ്യാപനം നടത്തുകയായിരുന്നു. പോരാട്ടം രൂക്ഷമാകുന്നതിനെ, മൂന്നാം ലോകമഹായുദ്ധം എന്നു വിളിക്കാമെന്നും അത് ഉറപ്പാണെന്നും ഒൽഗ ചാനലിലൂടെ പ്രേക്ഷകരോട് വ്യക്തമാക്കി. റഷ്യ ഇപ്പോൾ നാറ്റോ സംവിധാനത്തിനെതിരെയാണ് പോരാടുന്നതെന്നും അത് തിരിച്ചറിയണമെന്നും ഒൽഗ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button