കൊച്ചി: ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ നേടി, സിനിമയിലെത്തിയ താരമാണ് ശ്രീവിദ്യ. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയ താരം, ഇപ്പോൾ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. ഒരു അഭിമുഖത്തിൽ, തുടക്കകാലത്ത് തനിക്ക് അഭിമുഖീകരിക്കണ്ടി വന്ന കളിയാക്കലുകളെക്കുറിച്ച് ശ്രീവിദ്യ വെളിപ്പെടുത്തിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
‘ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷന് പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍ കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി. സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ഇറങ്ങാത്ത സിനിമയിലെ നായിക പോകുന്നു എന്ന് ചിലര്‍ കളിയാക്കലും തുടങ്ങി,’ അന്ന് പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ്, ഇവിടം വരെയെത്താനുള്ള കാരണമെന്ന് ശ്രീവിദ്യ പറഞ്ഞു.
മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുവെന്ന് പ്രഖ്യാപനവുമായി റഷ്യൽ സ്റ്റേറ്റ് ടെലിവിഷൻ
വൈശാഖ് സംവിധാനം ചെയ്ത ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ അവസാനം അഭിനയിച്ചത്. റോഷൻ മാത്യു, അന്ന ബെൻ എന്നിവർ പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍, ‘അമ്മിണി അയ്യപ്പന്‍’ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.
Post Your Comments