പാലക്കാട്: ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐയാണെന്ന ആരോപണവുമായി ബിജെപി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ലഭ്യമായ വിവരമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
അക്രമങ്ങൾ ഉണ്ടാകുമെന്ന് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും പോലീസിന്റെ പരാജയമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ബിജെപിക്കോ, ആർഎസ്എസ്സിനോ പങ്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണെന്നും എന്നിട്ടും, എസ്‌ഡിപിഐ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനങ്ങൾ ഉണ്ടാക്കുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
ഒന്ന് ഊതിയാൽ മതി, ശ്വാസത്തിൽ നിന്നും കോവിഡ് കണ്ടെത്താം: ഉപകരണത്തിന് അനുമതി നൽകി അമേരിക്ക
മേലാമുറിയിൽ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളിൽ കയറിയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. തലയ്‌ക്കും കൈയ്‌ക്കും കാലിനും വെട്ടേറ്റ ശ്രീനിവാസന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന്, ദൃക്‌സാക്ഷി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Post Your Comments