Latest NewsNewsIndia

കോവിഡ് കേസുകള്‍ ഉയരുന്നു; ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ദിവസത്തിൽ നിന്നും ആശങ്കയുയർത്തും വിധത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടി.പി.ആര്‍. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്കാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 366 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ച 325 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 18,67,572 ആയാണ് ഉയര്‍ന്നിരിക്കുന്നത്. രോഗബാധ കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ബുധനാഴ്ച്ച ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി യോഗം ചേരും.
സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button