മാന്നാര്‍: സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ബുധനൂര്‍ ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. സഹോദരന്‍ തോട്ടത്തില്‍ ഡെന്നീസിനെ വെട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. തലയ്ക്ക് നാലോളം മുറിവുകളേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഡെന്നീസ്.
Read Also : സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും മാറ്റമില്ലാതെ രണ്ടാം ദിവസവും
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ജോയിയെ, മാന്നാര്‍ പൊലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി പള്ളിയുടെ മച്ചിനു മുകളില്‍ നിന്ന് കണ്ടെത്തിയത്.
പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാര്‍, ഗ്രേഡ് എസ്.ഐമാരായ ശ്രീകുമാര്‍, ജോണ്‍ തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാജിദ്, ഹാഷിം, അനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, അരുണ്‍ ഭാസ്കര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments